Shreeswayamvara.com
എന്താണ് ശ്രീസ്വയംവര ?

ഹിന്ദു ധർമ്മത്തിൽ പെട്ട , പ്രത്യേകിച്ച് , ജാതി , ജാതകം , സ്ത്രീധനം മുതലായ കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങിക്കിടക്കുന്ന യുവതീ യുവാക്കളെ കണ്ടെത്തി അവർക്കു ഒരു വിവാഹ ജീവിതം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സനാതനധർമ്മ വിശ്വാസികൾ ചേർന്ന് രൂപം കൊടുത്ത ആശയമാണ് "ശ്രീസ്വയംവര".

ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന വിവാഹപ്രായമായ സ്ത്രീയും പുരുഷനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടു വിവാഹിതരാകുക എന്ന രീതിയിൽ തികച്ചും സ്വയംവര മാതൃകയിലാണ് ഇവിടെ വിവാഹങ്ങൾ സംഘടിപ്പിക്കുന്നത് . ഹിന്ദുധർമ്മ വിശ്വാസി എന്നതിൽക്കവിഞ്ഞ യാതൊന്നും ഇവിടെ പരിഗണനാ വിഷയങ്ങളല്ല.

ഇത്തരത്തിൽ ചിന്തിക്കുന്ന ഹിന്ദു യുവതീ യുവാക്കളെ വിവാഹ ജീവിതത്തിലേക്ക് നയിക്കുന്നതിനായിട്ടാണ് ഈ വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത് . ഹിന്ദുധർമ്മ വിശ്വാസി എന്നതിൽക്കവിഞ്ഞ യാതൊരു പരിഗണനയും ആവശ്യമില്ല എന്ന് ചിന്തിക്കുന്ന യുവതീ യുവാക്കൾക്ക് ഇതിൽ രജിസ്റ്റർ ചെയ്തു തന്റെ ജീവിതപങ്കാളിയെ കണ്ടെത്താവുന്നതാണ്.

എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രത്യേക വെബ്സൈറ്റ് ?

ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന കുടുംബങ്ങൾ അവരുടെ കുടുംബാങ്ങങ്ങൾക്കു വധുവിനെയോ വരനെയോ തേടുമ്പോൾ വരുന്ന പ്രത്യേക പരിഗണനകളാണ് ജാതി, ജാതകം, സ്ത്രീധനം മുതലായവ.

ഈ പരിഗണനകൾക്ക് മുൻ‌തൂക്കം നൽകുമ്പോൾ പലപ്പോഴും അവരുടെ വിവാഹങ്ങൾ മുടങ്ങുകയും ജീവിതകാലം മുഴുവൻ ഒറ്റപ്പെട്ടു കഴിയേണ്ടതായ സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്യുന്നു.

വിവാഹം ചെയ്തു കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ കഴിയേണ്ട പ്രായത്തിൽ അതിനു സാധിക്കാതെ വരുക എന്നത് നിരാശാജനകമാണ് . അതിനു തടസ്സമാകുന്നത് ജാതി , ജാതകം, സ്ത്രീധനം തുടങ്ങിയ പരിഗണനകളാണ് എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് . ഇതിനു ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് " ശ്രീ സ്വയംവര" ആരംഭിക്കുന്നത്.

ആർക്കൊക്കെ ഇതിൽ രജിസ്റ്റർ ചെയ്യാം ?

വിവാഹം ചെയ്തു കുടുംബമായി കഴിയാൻ താല്പര്യമുള്ള, ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന, എന്നാൽ ജാതി , ജാതകം , സ്ത്രീധനം തുടങ്ങിയ പരിഗണനകൾ ആഗ്രഹിക്കാത്ത ഏതൊരാൾക്കും ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യാം . പങ്കാളിയെ തേടുമ്പോൾ ജാതി , ജാതകം സ്ത്രീധനം തുടങ്ങിയ ഒരു പരിഗണനയും ഉണ്ടാവരുത് എന്നത് പ്രധാനമാണ്

എന്താണ് ഈ സൈറ്റിന്റെ പ്രത്യേകത ?

"ശ്രീ സ്വയംവര" മറ്റു സാധാരണ മാട്രിമോണിയൽ സൈറ്റുകളിൽനിന്നും വ്യത്യസ്തമാണ് .

ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് പങ്കാളിയെ തേടുന്നതിന് വേണ്ടി മാത്രമാണ് ശ്രീസ്വയംവര . ജാതി , ജാതകം , സ്ത്രീധനം എന്നിവ ഇവിടെ പരിഗണനാ വിഷയങ്ങൾ അല്ല . രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ഓൺലൈനിൽ ബന്ധപ്പെടാനുള്ള സാഹചര്യം ഇതിൽ ഒഴിവാക്കിയിരിക്കുന്നു.

എന്നാൽ ഇവരെ പരസ്പരം അറിയാനും കണ്ടുമുട്ടാനും ഉള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുന്നതായിരിക്കും . പരസ്പരം ബന്ധപ്പെടാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക മാത്രമാണ് ഇതിന്റെ പ്രയോജകർക്കുള്ള ഉത്തരവാദിത്തം . ഇങ്ങനെ പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞാൽ അന്വേഷണവും അറിയലും ഇഷ്ടപ്പെടലും തുടങ്ങി വിവാഹമുൾപ്പടെയുള്ള എല്ലാ നടപടികളും അതാത് കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് . ഇക്കാര്യത്തിൽ ശ്രീസ്വയംവര പ്രായോജകർക്കു യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

എങ്ങിനെ ആണ് ഇതിന്റെ പ്രവർത്തനം ?

പങ്കാളിയെ തേടുന്നവർ ശ്രീസ്വയംവര സൈറ്റിൽ ലോഗിൻ ചെയ്യുകയും രെജിസ്ട്രേഷൻ ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യണം . രജിസ്റ്റർ ചെയ്യുമ്പോൾ അവരുടെ വിശ്വാസ്യത തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതുണ്ട് . അവരുടെ പ്രദേശത്തു തന്നെ ഉള്ള രണ്ടു പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ രെജിസ്ട്രേഷൻ വിവരങ്ങളിൽ ഉൾപ്പെടും . രജിസ്റ്റർ ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരായിരിക്കണം ഈ വ്യക്തികൾ . യാതൊരുവിധ കുറ്റ കൃത്യങ്ങളിലും ഉൾപ്പെടാത്ത മാന്യ വ്യക്തികളെ ആണ് ഇതിനായി പരിഗണിക്കേണ്ടത് . സ്വന്തം കുടുംബങ്ങളിൽനിന്നുള്ളവരെയും ഇതിനായി പരിഗണിക്കാം.

ഇങ്ങനെ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ചു ഇവരെ കുടുംബസഹിതം ഒരു പ്രത്യേക സ്ഥലത്തു വിളിച്ചു ചേർക്കുന്നതും അവിടെവെച്ചു പരസ്പരം അറിയാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് . പിന്നീടുള്ള മുഴുവൻ കാര്യങ്ങളും കുടുംബങ്ങൾ അവരുടെ ഉത്തരവാദിത്തത്തിൽ നിർവഹിക്കേണ്ടതാണ്

ഈ ഉദ്യമത്തിൽ ആർക്കൊക്കെ പങ്കാളികളാകാം?

ഹിന്ദു ധർമ്മത്തിൽ ജാതി , ജാതകം , സ്ത്രീധനം എന്നീ പരിഗണനകൾകൊണ്ട് വിവാഹസങ്കല്പം മുടങ്ങിക്കിടക്കുന്ന ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടോ ? അവരെ ശ്രീസ്വയംവരയിൽ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കാൻ കഴിയുന്ന ആർക്കും ഇതിന്റെ ഭാഗമാകാവുന്നതാണ് . ഇങ്ങനെ രജിസ്റ്റർ ചെയ്യിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നത് അവരുടെ കടമയായി കരുതാവുന്നതാണ് . ഈ ആശയവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ള എല്ലാ സനാതന ധർമ്മ വിശ്വാസികളെയും ഈ ഉദ്യമത്തിന്റെ പ്രവർത്തതിനായി സ്വാഗതം ചെയ്യുന്നു.


ShreeSwayamvara.com is a matchmaking portal where any Hindu man or woman can register their details and find their soulmate for marriage, regardless of caste, creed, or horoscope matching. ShreeSwayamvara is designed to promote matchmaking for Hindu men and women without considering caste, dowry, or horoscope compatibility.

The idea was conceived and propagated by a group of followers of Sanathana Dharma, acknowledging that many Hindu men and women remain unmarried due to undue influences of caste, dowry, or horoscope in matchmaking. It is disheartening that numerous individuals in the Hindu community are deprived of family life solely because of these factors, often leading them to live single until death.

This situation is predominantly observed within the Hindu community and calls for a change. There should be opportunities for Hindu men and women to choose their life partners regardless of caste, creed, dowry, or horoscope. ShreeSwayamvara is an initiative to enable Unmarried eligible Hindu adults to find their bride or groom within the community without these considerations. The platform embodies the concept of the traditional “Swayamvara,” prevalent in ancient times.

Any Unmarried eligible Hindu adult willing to marry within the Hindu community can register their name on ShreeSwayamvara.com. The promoters of ShreeSwayamvara will contact registered users and arrange meetings to allow them to personally connect and choose their match. Once a match is selected, participants can contact each other, conduct necessary inquiries, gather relevant information, and proceed to marriage at their own risk and expense. The promoters of ShreeSwayamvara do not bear responsibility for the selection or the outcomes of any match or marriage.

ShreeSwayamvara.com is a matrimonial site with a difference. Unlike other matrimonial platforms, only Unmarried eligible Hindu adult can register, and caste, creed, or horoscope compatibility are not considered in matchmaking. However, the service is exclusively available to followers of Hindu Dharma. Unlike conventional platforms, registered users cannot directly contact each other. Instead, the promoters of ShreeSwayamvara facilitate the connection process, helping participants select their match.

Anyone who resonates with this concept can join hands with us to make this endeavor a success. Do you know any Unmarried eligible Hindu adult in your locality deprived of marriage due to caste, dowry, or horoscope?  Are there adults in the Hindu community who remain unmarried even past the ideal age for marriage?  You can encourage them to register on ShreeSwayamvara.com and follow the procedures to find their life partner.